---
title: "സമഗ്ര വിമുക്തി വിദ്യാർത്ഥി വികസന പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്"
english_title: " Perambra Block Panchayat Plans Samagra Vimukthi Student Development Project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381787/ perambra-block-panchayat-samagra-vimukthi-student-project"
published_at: "2026-09-09T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa101002171d_lalallal.JPG"
keywords: []
---

# സമഗ്ര വിമുക്തി വിദ്യാർത്ഥി വികസന പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

> **Lead Summary:** **പേരാമ്പ്ര: **വിദ്യാര്‍ത്ഥി സമൂഹത്തെ ലഹരിയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിനും അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര വിമുക്തി വിദ്യാര്‍ത്ഥി വികസന പദ്ധതി നടപ്പാക്കാന്‍ ആലോചന. 

## Article Content

**പേരാമ്പ്ര: **വിദ്യാര്‍ത്ഥി സമൂഹത്തെ ലഹരിയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിനും അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര വിമുക്തി വിദ്യാര്‍ത്ഥി വികസന പദ്ധതി നടപ്പാക്കാന്‍ ആലോചന. 

ബ്ലോക്കിന് കീഴിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവല്‍ക്കരണം, കൗണ്‍സലിംഗ്, ജീവിതനൈപുണി വ്യക്തിത്വ വികസന പരിശീലനം, കലാ കായിക സര്‍ഗാത്മക കഴിവുകളുടെ പരിപോഷണം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരായ പ്രതിരോധ മനോഭാവം വളര്‍ത്തുന്നതിനൊപ്പം അവരുടെ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

ആയഞ്ചേരി റഹ്‌മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും വിമുക്തി കോര്‍ഡിനേറ്ററും തൂഫാന്‍ വാരിയര്‍ ബാഡ്ജ് സ്വീകരിച്ച പി.കെ. അസീസ് മാസ്റ്ററുടെ നേതൃത്വത്തിലാണ് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

പി.കെ. അസീസ് തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടിക്ക് സമര്‍പ്പിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികളും പങ്കെടുത്തു. 

പദ്ധതി നടപ്പാക്കുന്നതിലൂടെ ബ്ലോക്ക് പരിധിയിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിക്കെതിരെ ശക്തമായ ബോധവല്‍ക്കരണം ലഭിക്കുമെന്നും അവരുടെ സര്‍ഗാത്മക കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381787/ perambra-block-panchayat-samagra-vimukthi-student-project)